Sunday, July 10, 2011

നഷ്ടപ്പെടുന്ന മഴക്കാലങ്ങള്‍ .......

നഷ്ടങ്ങളുടെ പട്ടികയില്‍ ഒരു മഴക്കാലം കൂടി. പ്രവസി ജീവിതത്തിലെ തിരക്കിനിടയില്‍ അവന്‍ ഓരോ തവണ നാട്ടിലേക്കു വിളിക്കുമ്പോളും ചോദിക്കുമയിരുന്നു “ഇന്നു മഴയുണ്ടായിരുന്നോ?” . നാട്ടില്‍ നിന്നും മരുഭൂമിയിലേയ്കു വണ്ടി കയറുമ്പോള്‍ ഇങനെ ഒരു നഷ്ടവും അവന്‍ പ്രതീക്ഷിച്ചിരുന്നു. പ്രവാസി ജീവിതത്തില്‍ ഓരൊ മലയാളിക്കും മഴക്കാലം എന്നു പറയുമ്പോള്‍ കുട്ടിക്കാലത്തെ ഓരോരൊ പഴയ ഓര്‍മ്മകള്‍ ആയിരിക്കും. മഴക്കാലവും കുട്ടിക്കാലവും അത്രയെറെ ബന്ധപ്പെട്ടു കിടക്കുന്നു. ഓര്‍മ്മകളെ താലോലിക്കാന്‍ എന്നും മഴക്കാലത്തിനു മത്രമെ കഴിയൂ.... ഈ ഉഷ്ണ്‍ഭൂമിയില്‍ ഇങനെ അടച്ചൂമൂടിയ എസി മുറിയില്‍ ഇരിക്കുന്ന നേരത്തും കുട്ടിക്കാലത്തെ മഴക്കാലമാ മനസ്സു നിറയെ.